വഴിപാടുകൾ

ഹോമകുണ്ഡത്തിൽ നിന്നുയർന്ന്, ശ്രീ നരസിംഹസ്വാമിയുടെ ചൈതന്യത്തിൽ, പടിഞ്ഞാട്ടു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ നിലകൊള്ളുന്നത്. ധ്യാനരൂപത്തിൽ ആണെങ്കിലും അഗ്നിയിൽ നിന്നുയർന്ന് വന്നത് കൊണ്ട് ഉഗ്രതാപം ശമിപ്പിക്കുന്നതിനായി “ആയിരം കുടം ധാര” ഇവിടെ പ്രധാനമാണ്. ഭക്തർ അഭീഷ്ടസിദ്ധിയ്ക്കായി ആയിരംകുടം ധാര നിത്യേന നടത്തിപ്പോരുന്നു. കേരളത്തിൽ ഇങ്ങനെയുള്ള നരസിംഹ പ്രതിഷ്ഠ മറ്റെങ്ങും ഇല്ല എന്ന് മാത്രമല്ല ആയിരംകുടം ധാര നടക്കുന്ന വിഷ്ണു ക്ഷേത്രങ്ങളും ഇല്ല എന്നാണ് അറിവ്.


രോഗനിവാരണത്തിനും, വിവാഹത്തിനും, ദാമ്പത്യ സൗഖ്യത്തിനും, സത്സന്താനലബ്ധിക്കും നരസിംഹസ്വാമിയെ ദർശിക്കുന്നത് അത്യന്തം ഫലദായകമാണ്. വേദത്തിന് പ്രാധാന്യം ഉള്ളതിനാൽ മുറജപം, മുറഹോമം എന്നിവയും കദളിപ്പഴപ്രിയനായതിനാൽ കദളിപ്പഴ നിവേദ്യം, കദളിക്കുല സമർപ്പണം, തിരുവോണദിനത്തിൽ പാൽപ്പായസം പ്രാധാന്യമുള്ളതിനാൽ ആ നാളിൽ പാൽപ്പായസ നിവേദ്യവും, പുരാണശ്രവണത്തിന് അതീവ തല്പരനാകയാൽ പുരാണപാരായണവും, വിഷ്ണു സഹസ്രനാമജപം, ഭജന തുടങ്ങിയവയും അത്താഴപൂജയ്ക്ക് പാൽ നിവേദ്യവും ഉദ്ധിഷ്ടകാര്യസിദ്ധിയ്ക്ക് ഫലദായകങ്ങളാണ്. തന്നെ ആശ്രയിക്കുന്നവർക്ക് അഭീഷ്ടവരദായകനായി ഭക്തന്റെ വിളിപ്പുറത്താണ് എന്നതിൽ ഭൂത കാലഘട്ടത്തിലും ആധുനീക കാലഘട്ടത്തിലും അനുഭവസ്ഥർ അനേകമാണ്. 

ശ്രീ നരസിംഹസ്വാമി ക്ഷേത്രം

വഴിപാട് നിരക്കുകൾ 2022 ഒക്ടോബർ 1 മുതൽ

പുഷ്പാഞ്ജലി  – 10
മൂലമന്ത്രാർച്ചന – 40
വിഷ്ണുസഹസ്രനാമം – 40
ഐക്യമത്യസൂക്തം – 40
പുരുഷസൂക്തം – 40
ആയൂർസൂക്തം – 40
സാരസ്വതം – 40
സുദർശന മന്ത്രാർച്ചന – 40
വിദ്യാഗോപാല മന്ത്രം – 40
സന്താനഗോപാലം – 40
സ്വയംവരമന്ത്രം – 40
ഭാഗ്യസൂക്തം – 40
ആയിരംകുടം ധാര (പ്രധാനം) – 3000
എണ്ണ അഭിഷേകം – 100
ശംഖാഭിഷേകം – 50
ധാര – 100
പാലഭിഷേകം – 150
പാൽപ്പായസം (പ്രധാനം) – 120
കൂട്ട് പായസം – 100
പിഴിഞ്ഞ് പായസം – 200
പാനകം (പ്രധാനം) – 100
നെയ്യ് പായസം – 150
പഞ്ചാമൃതം – 50
തൃമധുരം – 50
വെള്ളനിവേദ്യം – 50
തിടപ്പിള്ളി നിവേദ്യം – 70
പന്തീരാഴി പാൽപ്പായസം – 2500
1 / 2 പന്തീരാഴി പാൽപ്പായസം – 1300
1 / 2 പന്തീരാഴി പിഴിഞ്ഞ് പായസം
1 / 4 പന്തീരാഴി പിഴിഞ്ഞ് പായസം
എണ്ണ – 10
നെയ്യ് വിളക്ക് – 30
മാല – 40
ചോറൂണ് – 101
നിറമാല – 800
നിറമാല വിളക്ക് – 1500
നിത്യനിദാനം – 1300
തിരുമുഖം ചാർത്ത് – 600
മുഴുക്കാപ്പ് – 1750
ഗണപതിഹോമം – 201
ചുറ്റുവിളക്ക് – 3000
ഉദയാസ്തമയം
പത്മം ഇട്ട്‌ പാൽപ്പായസം (രക്ഷസ്സിന്) – 150
തുലാഭാരം – 201
വിവാഹം – 501
വാഹനപൂജ
ഇരുചക്രം – 251
മറ്റുള്ളവ – 301
ജന്മ നക്ഷത്ര പൂജ – 1500

ശ്രീ ധർമ്മശാസ്താ ക്ഷേത്രം

വഴിപാട് നിരക്കുകൾ 2022 ഒക്ടോബർ 1 മുതൽ

പുഷ്പാഞ്ജലി  – 10
എണ്ണ – 10
പുഷ്പാഞ്ജലി (SP) – 40
നീരാഞ്ജനം – 60
എള്ളുതിരി – 10
ശംഖാഭിഷേകം – 50
ധാര – 101
പാലഭിഷേകം – 150
നെയ്യ് വിളക്ക് – 30
എള്ള് നിവേദ്യം – 150
പാൽപ്പായസം – 120
കൂട്ട് പായസം – 100
നെയ്യ് പായസം – 150
തൃമധുരം – 50
വെള്ള നിവേദ്യം – 50
തിടപ്പിള്ളി നിവേദ്യം – 70
മാല – 40
ചോറൂണ് – 101
നിറമാല – 800
നിറമാല വിളക്ക് – 1500
നിത്യനിദാനം – 1001
തിരുമുഖം ചാർത്ത് – 600
മുഴുക്കാപ്പ് – 1750
ഗണപതി ഹോമം – 200
ചുറ്റുവിളക്ക്
ഉദയാസ്തമയം
പത്മം ഇട്ട് പാൽപ്പായസം – 150
തുലാഭാരം – 200
വിവാഹം – 501
വാഹനപൂജ
ഇരുചക്രം – 251
മറ്റുള്ളവ – 301
>ജന്മ നക്ഷത്ര പൂജ – 1500
ഉണ്ണിയപ്പം
നാഴിയും പിടിയും – 100
ആയില്യം പൂജ – 150
നെയ്യഭിഷേകം (മുതൽക്കൂട്ട്)  – 100

(അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, ഉദയാസ്തമയ പൂജ മുതലായ വഴിപാടുകൾ ദേവസ്വം ഓഫീസിൽ മുൻകൂട്ടി അറിയിക്കേണ്ടതും പ്രത്യേകം തയ്യാറാക്കുന്ന ചാർത്ത് പ്രകാരമുള്ള ചിലവു വഹിക്കേണ്ടതാകുന്നു)

Donations